മോദിയുടെ മനസ്സ്

Monday 7 December 2015 10:02 pm IST

ബീഹാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീപ് പ്രതാപ് റൂഡിയും പങ്കെടുത്തതായി കണ്ടു. ഒരുപക്ഷേ പ്രധാനമന്ത്രി മോദി വിദേശപര്യടനത്തിനു പോയില്ലെങ്കില്‍ ഈ ചടങ്ങിനു എത്തുമായിരുന്നെന്ന് തോന്നുന്നു. തോല്‍വിയും വിജയവും ഒരുപോലെ കാണുന്ന വ്യക്തിത്വമാണ് മോദിയ്ക്കുള്ളതെന്ന് കാണാം. പാട്‌ന ഗാന്ധി മൈതാനിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യമന്ത്രിമാരും അനേകം രാഷ്ട്രീയ നേതാക്കളും പങ്കെടുത്തുകണ്ടു. ഇതില്‍ ശ്രദ്ധേയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഒന്നിച്ചുനിന്ന് ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇതിലും വലിയൊരു സത്യപ്രതിജ്ഞാ ചടങ്ങ് ദല്‍ഹിയില്‍ നടന്ന വേളയില്‍ കേരള മുഖ്യമന്ത്രിയുടെ അഭാവം എല്ലാവരും നിരീക്ഷിച്ചതാണ്. എല്ലാ ചടങ്ങുകളും കേരളത്തിലെ പ്രശ്‌നങ്ങളും എല്ലാം മാറ്റിവെച്ച് ബീഹാറില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കേണ്ടതാണ്. ദേശീയതലത്തില്‍ നരേന്ദ്രമോദിക്കു പകരം അടുത്ത തെരഞ്ഞെടുപ്പില്‍ ജനതാദള്‍ നേതാവ് നിതീഷ് കുമാറിനെ കൊണ്ടുവരുവാനുള്ള നീക്കമാണ് മഹാസഖ്യത്തിനുള്ളത്. ബീഹാറില്‍ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞാവേളയില്‍ നാവുപിഴച്ച തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായതുപോലെ നിതീഷ് കുമാറാണ് പ്രധാനമന്ത്രിയാകുന്നതെങ്കില്‍ ഉപപ്രധാനമന്ത്രി പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ടാണ് അച്ഛന്‍ തയ്യാറെടുക്കുന്നത്. ഹിന്ദി സംസാരിക്കാനും വായിക്കാനും വലിയപിടുത്തമില്ലാത്തതിനാല്‍ ഈ സ്ഥാനത്തേക്ക് കേരളത്തില്‍നിന്നും ആരും ഉപപ്രധാനമന്ത്രിയാക്കാന്‍ ധൈര്യപ്പെടില്ലെന്ന് വിശ്വസിക്കാം. എന്‍.യു.പൈ, കൊച്ചി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.