കുമളി (ഇടുക്കി): വൈഗ ഡാമിലേക്ക് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവില്‍ ഒളിച്ചുകളി നടത്തുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.9 അടിയില്‍ എത്തി. ഇതേത്തുടര്‍ന്ന് ഡാമിന്റെ ഏഴു ഷട്ടറുകള്‍ തുറന്നു. ഷട്ടര്‍ തുറക്കും മുന്‍പ് കേരളത്തെ അറിയിക്കണമെന്ന് വ്യവസ്ഥ തമിഴ്നാട് പാലിച്ചില്ല.
വൈഗ ഡാമിലേക്ക് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയാല്‍ മുല്ലപ്പെരിയാറിലെ പ്രശ്നങ്ങള്‍ തീരും. എന്നാല്‍ മണിക്കൂറില്‍ 900, 1200, 1900 ഘന അടി എന്നിങ്ങനെ വ്യത്യസ്ത അളവിലാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. വെള്ളം തുറന്ന് വിടുന്നതിന് മൂന്ന് മണിക്കൂറിന് മുന്‍പ് വിവരം അറിയിക്കണമെന്ന് തേനി കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ സതീശ് അറിയിച്ചു.
ജലനിരപ്പ് 142ല്‍ എത്തിയാല്‍ മണിക്കൂറില്‍ 300 ഘന അടി ജലമെങ്കിലും ഷട്ടര്‍ തുറന്ന് ഇടുക്കി ഡാമിലേക്ക് ഒഴുക്കേണ്ട സ്ഥിതിയുണ്ടാകും. ഈ അവസ്ഥയില്‍ ഡാമിന് സമീപത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: