രാമപുരം: ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയായ പുവക്കുളം, നീറന്താനം, അമ്പലം ജംങ്ഷന് റോഡില്‍ തീര്‍ത്ഥാടനകാലം തുടങ്ങി ഒരുമാസമായിട്ടും വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല. ശബരിലയ്ക്ക് ഏറ്റവും അധികം അയ്യപ്പന്മാര് നടന്ന് വരുന്ന പ്രധാന റോഡായ പൂവക്കുളം റോഡില്‍ രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തത് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു.
റോഡിന്റെ ഇരുഭാഗങ്ങളിലും കാട് നിറഞ്ഞുനില്ക്കുന്നതിനാല് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായ പഴമല ഉള്‍പ്പെടുന്ന ഈ റോഡില്‍ ആവശ്യമായ വഴിവിളക്കുകള്‍ സ്ഥാപിക്കുവാനും, കാല്‍നടയാത്രക്കാരായ അയ്യപ്പന്മാര്ക്ക് മതിയ സുരക്ഷ ഉറപ്പുവരുത്തുവാനും സത്വര നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്തിനുന്നുമുണ്ടാകണമെന്ന് ബിജെപി രാമപുരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: