കോഴിക്കോട്: സ്വര്‍ണ്ണ നേട്ടവുമായി ശ്രീനാഥ്. കോതമംഗലം മാര്‍ബേസില്‍ സ്കൂളില്‍ നിന്നെത്തിയ ഒമ്പതാം ക്ലാസുകാരനായ ശ്രീനാഥ് മത്സരിച്ച വ്യക്തിഗത യിനങ്ങളില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജമ്പ് മത്സരത്തില്‍ റെക്കാര്‍ഡോടെ സ്വര്‍ണ്ണം, 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം, 100 മീറ്ററില്‍ രണ്ടാംസ്ഥാനം, 6.97 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീനാഥ് ലോംഗ് ജംമ്പില്‍ റെക്കാര്‍ഡ് സൃഷ്ടിച്ചത്.
2012 ലെ 9.95 മീറ്റര്‍ എന്ന നിലവിലുള്ള റെക്കാര്‍ഡാണ് ശ്രീനാഥ് ഭേദിച്ചത്. ചാള്‍സ് എടപ്പാടിന്റെയും ഷിബി മാത്യുവിന്റെയും പരിശീലനത്തില്‍ നിന്നാണ് ശ്രീനാഥിലെ കായിക പ്രതിഭ ഉണര്‍ന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളി കാലായില്‍ പറമ്പില്‍ മനോജിന്റെയും രേഖയുടെയും മകനാണ്. മാടപ്പള്ളി സിഎസ്ഐ യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ശ്രീനാഥ് സ്പോര്‍ട്സില്‍ ഏറെ താത്പര്യം കാണിച്ചിരുന്നുവെന്ന് മനോജ് പറഞ്ഞു. ശ്രീനാഥിന്റെ അനിയന് ശ്രീകാന്തും സ്പോര്‍ട്സില്‍ ഏറെ താത്പര്യം കാണിക്കുന്നു. അറിയപ്പെടുന്ന മിമിക്രി ആര്ട്ടിസ്സാണ് മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: