ന്യൂദല്‍ഹി: ഝാര്‍ഖണ്ഡില്‍ ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് ആറു കുട്ടികളടക്കം പതിമൂന്നു പേരും ഹരിയാനയില്‍ ട്രെയിനില്‍ ട്രെയിന്‍ ഇടിച്ച് ഒരാളും മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ രാത്രിയിലാണ് ഝാര്‍ഖണ്ഡിലെ രാംഗഡിനു സമീപം ഭുര്ക്കുണ്ഡയില് ദുരന്തം. വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ കയറിയ ബൊലേറോ കാര്‍ ലെവല്‍ ക്രോസ് കടക്കുമ്പോള്‍ ഭോപ്പാല്‍ ഹൗറ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ആറു കുട്ടികളും നാല് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് മരിച്ചത്. ആളില്ലാ ലെവല്‍ ക്രോസില്‍ വച്ച് കാറിന്റെ ചക്രം പാളത്തിനിടയില്‍ കുടുങ്ങുകയായിരുന്നു.കാറില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.കാര്‍ കഷണങ്ങളായി.
ഇന്നലെ രാവിലെ ഹരിയാനയിലെ പല്‍വാളിലാണ് രണ്ടാമത്തെ ദുരന്തം. പല്‍വാള്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഇഎംയുവിന്റെ പിന്നില്‍ ലോകമാന്യ തിലക് എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു,.
കനത്ത മൂടല്‍ മഞ്ഞുകാരണം ലോക്കോ പൈലറ്റ് സിഗ്നലും മുന്പില് നിര്‍ത്തിയിട്ടിരുന്ന ട്രെയിനും കാണാന്‍ സാധിച്ചില്ല.ലോക്കോ പൈലറ്റാണ് സംഭവത്തില്‍ മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. രണ്ടു സംഭവങ്ങളിലും അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: