പാലക്കാട്: പാലക്കാട് റയില്‍വേസ്റ്റേഷനു സമീപം വന്‍ കുഴല്‍പ്പണ വേട്ട. രണ്ടരക്കോടി രൂപ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. നാലംഗ സംഘത്തില്‍ നിന്നുമാണ് കുഴല്‍പ്പണം പിടികൂടിയത്. കുഴല്‍പ്പണം കടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇത് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ആനമങ്ങാട് സ്വദേശി ഷംസുദീന്‍, കൊടുവള്ളി സ്വദേശികളായ സക്കീര്‍ ഹുസൈന്, ഷബീര്‍ അലി, ഷെഫീഖ് എന്നിവരെ പോലീസ് പിടികൂടി . പ്രതികളെ പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: