ഇടുക്കി: മുല്ലപ്പെരിയാറില്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. പെരിയാറിലൂടെ 600 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടറുകള്‍ തുറന്നത്.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്നത്.
ഇന്നലെയും തമിഴ്നാട് അണക്കെട്ടിന്റെ എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു. കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെയാണ് ഇന്നലെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നത്. എട്ട് ഷട്ടറുകള്‍ ഒന്നരയടി വീതമാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാര്‍ ഇന്നലെ കരകവിഞ്ഞ് ഒഴുകിയിരുന്നു. ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഷട്ടറുകള്‍ അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: