ഹൈദരാബാദ്: ഉസ്മാനിയ സര്‍വ്വകലാശാലയില്‍ ബീഫ് ഫെസ്റ്റ് നടത്തുന്നതിന് സ്റ്റേ. ബീഫ് ഫെസ്റ്റ് തടയണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സിവില്‍ ജഡ്ജി ജി രവീന്ദറിന്റെ ഉത്തരവ്. കാമ്പസുകളില്‍ ഇത്തരം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഗോവധ നിരോധന വകുപ്പുകളുടെലംഘനമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെയും ലംഘനമാണത്. ജഡ്ജി ചൂണ്ടിക്കാട്ടി.
ഡിസംബര്‍ പത്തിനായിരുന്നു ബീഫ് ഫെസ്റ്റിവല്‍ നടത്താനിരുന്നത്. ഇതിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം നടന്ന റാലി പോലീസ് തടഞ്ഞിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘാടകന്‍ പറഞ്ഞു. അതേസമയം വിധിയെ സര്‍വ്വകലാശാല അധികൃതര്‍ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: