തിരുവനന്തപുരം: ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ചുമതലയേറ്റു. ഋഷിരാജ് സിങ് ജയില്‍മേധാവിയായും ലോക്നാഥ് ബെഹ്റ ഫയര്‍ ഫോഴ്സ് മേധാവിയായുമാണ് ചുമതലയേറ്റത്. ഉടന്‍ ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നു ആഭ്യന്തര വകുപ്പ് ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു.
ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി ജയില്‍മേധാവിയായും, ലോക്നാഥ് ബെഹ്റയെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ച് ഈ മാസം ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: