മേപ്പയ്യൂര്‍: ഇരിങ്ങത്ത് സിപിഎം -ഡിവൈഎഫ്ഐ സംഘത്തിന്റെ അക്രമം. പ്രാദേശിക നേതാവ് ചെറുകുന്നില്‍ ഗിരീഷിന്റെയും ഒന്പ താം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവും സിപിഎം നേതാവുമായ ടി.കെ. സുനിയുടെയും നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാത്തന്കൈകുനി ബാബുവിനെയും പാറേമ്മല്‍ അനീഷിനെയും കോഴിക്കോട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനത്തോടനുബന്ധിച്ച് ഇരങ്ങത്ത്ടൗണില്ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി ബൈക്കിലെത്തിയ ഡിവൈഎഫ്ഐ സംഘം പരസ്യമായി നശിപ്പിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ബിജെപി പ്രവര്ത്തകന് പയ്യോളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു ഇതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ത്ഥികളെപ്പോലും ഉപയോഗിച്ചു സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സ്വന്തം അണികള്‍ക്കിടയില്‍ പോലും അമര്‍ഷം ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: