‘ചാര്‍ലി’യുടെ ഗാനങ്ങള്‍ വൈറലാകുന്നു

Tuesday 8 December 2015 2:51 pm IST

കൊച്ചി: എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി ചിത്രം 'ചാര്‍ലി'യുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു. വെറും 14 മണിക്കൂറില്‍ 66,000 അധികം വ്യൂസ് നേടി യൂട്യൂബ് ജ്യൂക്‌ബോക്‌സ് വൈറലായി കഴിഞ്ഞു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിട്ടുള്ളത്. ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. ഇവ കൂടാതെ, ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ആലപിച്ച 'ചിത്തിര തിര' എന്ന് തുടങ്ങുന്ന ഗാനവും ചിത്രത്തിലുണ്ട്. സന്തോഷ് വര്‍മ്മ രചിച്ച ഈ ഗാനം അടുത്ത് തന്നെ റിലീസ് ചെയ്യുന്നതായിരിക്കും. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച 'ചാര്‍ലി'യുടെ കഥ ഉണ്ണി ആര്‍ന്റെതാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കൂടാതെ അപര്‍ണ്ണ ഗോപിനാഥും പ്രമുഖ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. ഫൈന്‍ഡിങ്ങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച 'ചാര്‍ലി' ഈ മാസം തിയേറ്ററുകളില്‍ എത്തും. പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=K0eSCmqjp8M

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.