കഞ്ചാവുമായി അറസ്റ്റില്‍

Tuesday 8 December 2015 3:07 pm IST

കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ ടീം നടത്തിയ പരിശോധനക്കിടെ നാല്‍പ്പത് പൊതി കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പാരിപ്പള്ളി മാര്‍ക്കറ്റിനുള്ളില്‍ നിന്നും എഴിപ്പുറം ഷെമീന മന്‍സിലില്‍ ഷാനു(45)വിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് വിറ്റ വകയില്‍ 300 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നയാളാണ്. പാരിപ്പള്ളി, ചാത്തന്നൂര്‍, പരവൂര്‍ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് നല്‍കുന്നത് ഇയാളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡ്രൂസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബനാന്‍സന്‍, ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജയന്‍, അനീഷ്‌കുമാര്‍, വിധുകുമാര്‍, സുനില്‍കുമാര്‍, മനീഷ്യസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.