ചാത്തന്നൂര്‍: ഉപജില്ലാ കലോത്സവത്തില്‍ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലും സംസ്കൃതോത്സവത്തില്‍ യുപിഎച്ച്എസ് വിഭാഗത്തിലും ഓവറോളുകള്‍ നേടി പാരിപ്പള്ളി അമൃത ഒന്നാമതെത്തി. യുപി വിഭാഗത്തില്‍ 67 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 168 പോയിന്റും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 163 പോയിന്റും നേടിയാണ് അമൃത സ്കൂള്‍ ഒന്നാമതെത്തിയത്. മാതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴിലുള്ള അമൃത സ്കൂള്‍ കലോത്സവ മത്സരങ്ങളില്‍ മറ്റ് സ്കൂളുകള്‍ക്കും മാതൃകയാണ്. ജില്ലാ കലോത്സവത്തില്‍ മാറ്റുരക്കാന്‍ ഇക്കുറി അമൃതയെത്തുന്നത് അമൃത കലാക്ഷേത്രത്തിലെ മിടുക്കരായ കലാപ്രതിഭകളെയും കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: