നന്മണ്ട: സംസ്കൃതി സംഘടിപ്പിക്കുന്ന പന്ത്ര ണ്ടാമത് ഭാരതീയം ധര്‍മ്മ പ്രഭാഷണപരമ്പര മൂന്നാം ദിവസത്തിലേക്ക്. ഇന്ന് വൈകീട്ട് ആറിന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആശ്രമവ്യവസ്ഥയുടെ ആചരണശാസ്ത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഡോ.ടി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. മികച്ച ക്ഷീരകര്ഷകന് അയ്യപ്പന്‍കണ്ടി ജയപ്രകാശിനെ എം. പ്രദീപന് മാസ്റ്റര്‍ ആദരിക്കും.
രണ്ടാം ദിവസമായ ഇന്ന ലെ വൈകീട്ട് ആറിന് കരിയാ ത്തന്‍ കാവ് ലക്ഷ്മിനാരായ ണക്ഷേത്രം മാതൃസമിതി അവതരിപ്പിച്ച കോല്‍ക്കളി, സനാതന ധര്‍മ്മവും സാമൂ ഹ്യസമരസതയും എന്ന വിഷ യത്തില്‍ ഹിന്ദുഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ പ്രഭാഷ ണം എന്നിവ നടന്നു.
നന്മണ്ട നഞ്ഞുണ്ടേ ശ്വരത്ത് നിന്നാംരംഭിച്ച സാം സ്ക്കാരിക ഘോഷയാത്രയോടെയാണ് ഭാരതീയത്തിന് തുടക്കം കുറിച്ചത്. തളിക്ഷേ ത്രപരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വാദ്യ ഘോഷങ്ങളുടെ അകമ്പ ടിയോടെ നന്മണ്ട ടൗണിനെ ഭക്തിസാഗരമാക്കിമാറ്റിയ ഘോഷയാത്രയ്ക്ക് സ്വാഗത സംഘം ചെയര്മാന് അസ്വ. പി. പ്രദീപ്കുമാര്‍, ജനറല്‍ കണ്‍വീനര്‍ ടി.കെ. വത്സലന്‍, സംസ്കൃതി അധ്യക്ഷന്‍ സി.കെ. രാധാകൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃ ത്വം നല്കി.
ചിന്മയാമിഷന് കേരള തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഓരോ ഹിന്ദുവും ഭാരതീയ സംസ്കൃതിയുടെ മഹത്വം അറിയുമ്പോഴാണ് നാം ഭാര തീയനാകുന്നതെന്നും ഭഗവ ത്ഗീത ഹിന്ദുവിന് മാത്ര മല്ല മനുഷ്യരാശിക്ക് മുഴുവന്‍ വേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പത്രമാധ്യമങ്ങ ളൊക്കെ ഇപ്പോള്‍ അസഹി ഷ്ണുതയെക്കുറിച്ചാണ് പറയുന്നത് അറിവില്ലായ്മ കൊണ്ടാണത്. ഭാരതീയര്‍ സഹിഷ്ണുത മാത്രമല്ല ആദര വുകൂടിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.പി. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
കൊളത്തൂര്‍ അദ്വൈതാ ശ്രമത്തിലെ സ്വാമിനി ശിവാന ന്ദപുരി സഹ യജ്ഞ: പ്രജ: എന്നവിഷയത്തില്‍ പ്രഭാ ഷണം നടത്തി.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, ശശിധരന് തിരു വോത്ത്, പ്രൊഫ. കെ.പി അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സി.കെ. രാധാകൃഷ്ണന്‍മാസ്റ്റര്‍ സ്വാഗതവും വത്സലന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: