ആലപ്പുഴ: മാനേജ്മെന്റ് പഠനരംഗത്ത് പ്രായോഗിക മികവു തെളിയിക്കുന്ന പ്രതിഭകളെ കണ്ടെത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി പുന്നപ്ര, ട്രാവന്‍കൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്, റോട്ടറി ക്ലബ്ബ്, ആലപ്പി ഈസ്റ്റ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് വിധാരന് 2കെ15 10, 11 തീയതികളില്‍ കേപ്പ് പുന്നപ്ര അക്ഷരനഗരി കാമ്പസില്‍ നടക്കും. അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
10ന് വൈകിട്ട് 3ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. ഐഎംടി ഡയറക്ടര്‍ ഡോ. അംബീഷ്മോന് അദ്ധ്യക്ഷത വഹിക്കും. പിജി വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള മത്സരങ്ങളാണ് വിധാരന് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും ബെസ്റ്റ് മാനേജ്മെന്റ്, ടീമിനെ കണ്ടെത്താനായി വജ്രവ്യൂഹ, മാനവ വിഭവശേഷി വിഭാഗത്തിലെ നല്ല ടീമിനെ കണ്ടെത്താനായി ചക്രവ്യൂഹ, മാര്‍ക്കറ്റിങ് ടീമിനായി പത്മവ്യൂഹ, മാനേജ്മെന്റ് വിജ്ഞാനം അളക്കുന്നതിനായി ആത്മബോധ തുടങ്ങിയ വ്യത്യസ്ത മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: