ഇടത് വലത് മുന്നണികള്‍ വീണ്ടും ജനങ്ങളെ വഞ്ചിച്ചു: സുരേഷ്‌കുമാര്‍ ഷെട്ടി

Tuesday 8 December 2015 9:35 pm IST

കാസര്‍കോട്: ഇടത്-വലത് മുന്നണികള്‍ വീണ്ടും ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍ ഷെ ട്ടി പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി പറഞ്ഞ കോമാലി സഖ്യം സത്യമാണെന്നതിന്റെ ശബ്ദി ക്കുന്ന തെളിവാണ് പൈവളിഗയില്‍ സിപിഎമ്മിന് ലഭിച്ചിരിക്കുന്ന ഈ പദവി. എട്ട് പഞ്ചായത്തംഗങ്ങളുള്ള ബിജെപിക്ക് പ്രസിഡണ്ട് പദവി ലഭിക്കുമെന്നിരിക്കെയാണ് ശത്രുക്കളായ കോണ്‍ഗ്രസ്സും, മാര്‍കിസ്റ്റും, ലീഗും ഒന്നിച്ചിരിക്കുന്നത്. ഇതിലൂടെ പരസ്പര വിരോധം പറഞ്ഞ് വോട്ട് വാങ്ങി വിജയിച്ച ഇടത് വലത് മുന്നണികള്‍ ജനങ്ങളെ അധികാര കസേരക്ക് വേണ്ടി വിഡ്ഢികളാക്കിയിരിക്കുകയാണെന്ന് സുരേഷ്‌കുമാര്‍ ഷെട്ടി പറഞ്ഞു. ബിജെപിയുടെ സമുന്നതനായ നേതാവ് കെ.ജി.മാരാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കാനാരംഭിച്ച അന്ന് മുതല്‍ അവിടെ തുടങ്ങിയതാണ് ഈ കോമാലി സഖ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.