തൊടുപുഴ: തൊടുപുഴ ഐഎച്ച്ആര്‍ഡി കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ചരിത്ര നേട്ടം. ആകെയുള്ള 13 സീറ്റില്‍ നിര്‍ണ്ണായകമായ 3 സീറ്റ് ഉള്‍പ്പെടെ 6 സീറ്റാണ് എബിവിപി നേടിയത്. ചെയര്‍മാനായി ശരത് വി രാജന് (ഫസ്റ്റ് പിജി കമ്പ്യൂട്ടര്‍), ജന.സെക്രട്ടറിയായി ആനന്ദ് ബാബു (സെക്കന്റിയര്‍ കമ്പ്യൂട്ടര്‍), ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി കൃഷ്ണചന്ദ്രന് എഎസ് (സെക്കന്റിയര്‍ കമ്പ്യൂട്ടര്‍), ഫസ്റ്റ് ഇയര്‍ റെപ്രസന്റെറ്റീവ് ആയി അരുണ്‍ രാധാകൃഷ്ണന് (ഫസ്റ്റ് ഇയര്‍ കമ്പ്യൂട്ടര്‍), സെക്കന്റിയര്‍ റെപ്രസന്റെറ്റീവ് ആയി അഭിറാം ആര് (സെക്കന്റ് ഇയര്‍ കമ്പ്യൂട്ടര്‍), ഫസ്റ്റ് ഇയര്‍ പിജി റെപ്രസന്റെറ്റീവ് ആയി സുധീഷ് എന്‍ എസ് (ഫസ്റ്റ് പിജി കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവര്‍ തെരഞ്ഞടുക്കപ്പെട്ടു. തൊടുപുഴ ഐഎച്ച്ആര്‍ഡിയില്‍ ആദ്യമായാണ് യൂണിയന് എബിവിപി പിടിക്കുന്നത്.
നഗരത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: