ചന്ദനം മുറിച്ച് കടത്തുന്നതിനിടെ യുവാവ് പിടിയില്‍

Tuesday 8 December 2015 9:50 pm IST

മറയൂര്‍: ചന്ദനംമുറിച്ച് കടത്തുന്നതിനിടെ ചന്ദനമോഷ്ടാവ് പിടിയിലായി. കാന്തല്ലൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍  വരുന്ന തീര്‍ത്ഥമലക്കുടിക്ക് സമീപത്ത് നിന്ന് ചന്ദനമരം മുറിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. നാഗുപ്പെട്ട സ്വദേശി ല വന്‍ എന്ന ശിവനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് പട്രോളിംങ് നടത്തിയ വനപാലകരാണ് പ്രതിയെ കയ്യോടെ പിടികൂടിയത്. ഇയാളില്‍ നിന്നും 15 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച വാളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി കഞ്ചാവിന് അടിമയാണ്. നിരവധി തവണ ചന്ദനം മുറിച്ച കേസില്‍ പിടിയിലായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.