ശബരിമല: സന്നിധാനത്തെ മാലിന്യസംസ്കരണ പ്ലാന്റിന്റെ ന്യൂനതകള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈപവര്‍ കമ്മിറ്റി ചെയര്മാന് കെ.ജയകുമാര്‍ പറഞ്ഞു. പ്ലാന്റിന്റെ ആരംഭഘട്ടത്തിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങളുണ്ട്. മാലിന്യം ശേഖരിക്കുന്ന പോയിന്റുകളില്‍ നെറ്റ്വര്ക്കിംഗ് സെപ്ടിക് ടാങ്ക് ലീക്ക് പരിശോധന എന്നിവ നടത്തുന്നുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് വിശ്വാസം.
ഇക്കാര്യം പന്ത്രണ്ടിന് ചേരുന്ന ഹൈപ്പവര്‍ കമ്മിറ്റി ചര്‍ച്ചചെയ്യും. ശബരിമലയിലേക്കുള്ള കവാടമെന്ന നിലയില്‍ പമ്പയുടെ സൗന്ദര്യവത്ക്കരണം നടത്തും. ഗസ്റ്റ് ഹൗസ്സിന് മുന്നില്‍ തീര്‍ത്ഥാടക താമസസൗകര്യം ഒരുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായതിനാലാണ് തന്റെ സന്ദര്‍ശനമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: