തിരുവനന്തപുരം: ഈ വര്‍ഷത്തെ പി.കെ. കാളന് പുരസ്കാരത്തിന് എന്‍. അജിത്കുമാറിനെ തെരഞ്ഞെടുത്തതായി സാംസ്കാരികമന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഭാഷ, സാഹിത്യം, നാടോടി വിജ്ഞാനിയം, രംഗകല, സിനിമ മേഖലകളിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കണക്കിലെടുത്താണ് ബഹുമതി സമ്മാനിക്കുന്നത്. മുന്‍ കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാനും വയനാട്ടിലെ ആദിവാസി ഗദ്ദിക കലാകാരനുമായിരുന്ന പി.കെ. കാളന്റെ പേരിലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാടന്‍ കലാരംഗത്ത് അമൂല്യസംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 1,00,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. കേരള ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അദ്ധ്യക്ഷനും ഡോ എന്‍. മുകുന്ദന്, കെ.വി. ഫിലോമിന, വി.വി. പ്രഭാകരന്, എം. പ്രദീപ്കുമാര്‍, സാംസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരംഗങ്ങളുമായ കമ്മറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: