നമ്പി നാരായണന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Tuesday 8 December 2015 10:17 pm IST

കൊച്ചി: നിയമവിരുദ്ധമായ ആരോപണം ഉന്നയിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നമ്പി നാരായണന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്നു ഹര്‍ജിക്കാരന്‍ പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നടപടി തുടരാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ കാരണം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ ലംഘനത്തിനു നടപടികളില്‍ നിന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിട്ടു നല്‍ക്കുകയാണാണ് ഹര്‍ജി പറയുന്നത്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ ലംഘനത്തിനെതിരായ നടപടി തുടരുന്നതിനു കമ്മീഷന നിര്‍ദേശം നല്‍കണം എന്നതുമാണ് ഹര്‍ജിയിലെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.