മത്സ്യപ്രവര്‍ത്തക സംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ.ബി.രവീന്ദ്രന്‍ അന്തരിച്ചു

Tuesday 8 December 2015 10:18 pm IST

കൊച്ചി: മത്സ്യപ്രവര്‍ത്ത സംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് വൈപ്പിന്‍ എളങ്കുന്നപ്പുഴ ഓളിപറമ്പില്‍ ഒ.ബി.രവീന്ദ്രന്‍ (69) അന്തരിച്ചു. കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം 2003 ലാണ് മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ഭാര്യ: രാജി (റിട്ട. കൃഷി വകുപ്പ്). മക്കള്‍: രംഗനാഥ് (പൂനെ), ലക്ഷ്മി. മരുമകന്‍: പ്രദീപ്. സംസ്‌കാരം നടന്നു. ഒ.ബി.രവീന്ദ്രന്റെ നിര്യാണത്തില്‍ ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ അഡ്വ.വി.വി.ശശീന്ദ്രന്‍, വി.ദിനകരന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.