കുമരകത്ത് സിപിഎം-സിപിഐ പോരുമുറുകുന്നു

Tuesday 8 December 2015 10:21 pm IST

കുമരകം: കുമരകത്ത് സിപിഎം-സിപിഐ പോരുമുറുകുന്നു. ഗ്രാമപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ സിപിഎം മനപൂര്‍വ്വം തോല്‍പ്പിച്ചതായാണ് ആരോപണം. സിപിഎം സിപിഐക്കായി കുമരകത്ത് 10,11,16 വാര്‍ഡുകളാണ് നീക്കിവച്ചിരുന്നത്. 16-ാം വാര്‍ഡ് എല്‍ഡിഎഫിന് ഏറെ പ്രതീക്ഷയുള്ള വാര്‍ഡായിരുന്നു. അവിടെ കോണ്‍ഗ്രസും, സിപിഐയും, സമത്വമുന്നണിയും, ഒരു സ്വതന്ത്രനുമാണ് മത്സരിച്ചത്. അതില്‍ സ്വതന്ത്രന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതോടെ സിപിഎം സിപിഐ സ്ഥാനാര്‍ത്ഥിയെ കാലുവാരിയതായി ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ചെങ്കിലും സിപിഎമ്മിനൊപ്പം നില്‍ക്കുന്നതും സിപിഎമ്മിന്റെ പിന്തുണയോടെ പഞ്ചായത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തതും ഈ ആരോപണത്തെ ശരിവയ്ക്കുന്നു. ഇത് കുമരകത്ത് സിപിഎം-സിപിഐ പോരിന് വഴിവച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.