കോട്ടയം: മുന്നോക്ക വികസന കോര്പ്പറേഷന്റെതുള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെയും അപേക്ഷാ തീയതിയുടെ സമയം ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. ചെന്നൈ പ്രളയക്കെടുതിമൂലം തമിഴ്നാട്ടിലെ അടച്ചിട്ടിരിക്കുന്ന കേരളത്തിലെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട സ്ഥാപനത്തിലെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. പ്രശ്നബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെന്നൈയിലെ സ്ഥാപനങ്ങളില്‍ ചെന്ന് വേണം സര്‍ട്ടിഫിക്കറ്റ് വാങ്ങുവാന്‍. ഇതിന് ഒരു മാസത്തെ സാവകാശം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: