കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയ്ക്ക് അനുവദിച്ച ഇ.എസ്.ഐ ആശുപത്രി താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയില്‍ തന്നെ ആരംഭിക്കണമെന്ന് സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആവശ്യപ്പെട്ടു.ഡി.വൈ.എസ്.പി ഓഫീസും, ഫൂഡ്ഡ് ഇന്‍സ്പെക്ടര്‍ ഓഫീസും മാറ്റിയതുപോലെ മറ്റ് ഓഫീസുകളും ഇവിടെനിന്നും നീക്കാനുള്ള അധികാരികളുടെ നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ.എ നസീര്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രക്ഷാധികാരി പി.പി.എ സലാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട സൊസൈറ്റി സെക്രട്ടറി സുബിന് സലീമിനെ യോഗത്തില്‍ അനുമോദിച്ചു. സെക്രട്ടറി അനൂപ് നാസര്‍, ഇ.എസ് കാസീം, സജിലാല്‍, ഇ.എസ് സജി, പി.എ റിസിമോന്, എന്‍.എ അഷ്റഫ്, കെ.പി.അജൂ, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: