കൊച്ചി: ചെന്നൈയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എറണാകുളം കരയോഗം 11ന് വൈകിട്ട് നാലു മണിവരെ ടിഡിഎം ഹാളില്‍ സാധനങ്ങള്‍ ശേഖരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും സാധനങ്ങള്‍ സംഭാവന ചെയ്യാം. ആധ്ര കള്‍ച്ചറല്‍ സെന്റര്‍, ഗൗഢസാരസ്വത ബ്രാഹ്മണക്ഷേമ സഭ, തമിള്‍ ഐക്യ സംഘം, തുളു ബ്രാഹ്മണ സഭ, കന്നഡ സംഘം കൊച്ചി, ശ്രീരാമകൃഷ്ണ സേവാശ്രമം കലൂര്‍, ജനകല്യാണി സൊസൈറ്റി, സമത ചിരറ്റബിള്‍ സൊസൈറ്റി, കൊച്ചി കണ്ടെയ്നര്‍ കാരിയര്‍ ഓണേഴ്സ് അസോസിയേഷന്, കേരള ബംഗ്ലാ സംസ്കൃതി സംഘ്, എറണാകുളം പ്രസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. 12നു സാധനങ്ങള്‍ ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ തരംതിരിച്ചു ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ക്കു എത്തിച്ചുനല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സി.ജി. രാജഗോപാല്‍, പി. രംഗദാസ പ്രഭു എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: