തിരുവനന്തപുരം: മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന്. ഇന്നു അര്‍ധരാത്രി മുതലാണ് സമരം.സര്‍ക്കാര്‍ അംഗീകരിച്ച പെന്ഷന് പദ്ധതിയും ക്ഷേമനിധിയും മാനേജ്മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മൂന്നു മേഖലാ യൂണിയനുകളിലെയും ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.ഐഎന്‍ടിയുസിയും സിഐടിയുവും അടക്കമുള്ള മുഴുവന്‍ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. ഇതോടെ സംസ്ഥാനത്ത് പാല്‍വിതരണം സ്തംഭിക്കും.
മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പുമായി സംയുക്ത ട്രേഡ് യൂണിയന് നേതാക്കളായ കെ. സുരേഷ് ബാബു, ആര്. ചന്ദ്രശേഖരന് (ഐഎന്‍ടിയുസി), ബാഹുലേയന് (സിഐടിയു ), കുറ്റിയാനിക്കാട് മധു(എഐടിയുസി )എന്നിവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിരമിക്കല്‍ പ്രായം 58 ല്‍നിന്ന് 60 ആക്കുക, പെന്ഷന്,ക്ഷേമപദ്ധതികള്‍ നടപ്പാക്കുക, സ്റ്റാഫ് പാറ്റേണിലെ അപാകത പരിഹരിക്കുക, മില്‍മയിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. എന്നാല്‍ ഇതില്‍ പലതും സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: