തിരുവനന്തപുരം: അഴിമതി വിരുദ്ധ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ഡിജിപി ജേക്കബ് തോമസ്. അഴിമതിക്ക് കളമൊരുക്കുന്നത് അധികാരമാണെങ്കിലും വളമാകുന്നത് ഭയമാണ്. ഈ ലോക അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്നം കാണാമെന്നും പോസ്റ്റില്‍ പറയുന്നു.
ഡിസംബര്‍ ഒമ്പതിനാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനമായി ആചരിക്കുന്നത്. ഇതിന് മുന്‍പും ജേക്കബ് തോമസ് പൊതുവിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകളിട്ടിരുന്നു. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മ സങ്കടത്തിന് എന്താണ് ഉത്തരം? എന്നായിരുന്ന ജനശ്രദ്ധ നേടിയ അവസാന പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: