കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റേതായിരിക്കെ ശബരിമലയിലേക്കുള്ള റോഡ് നിര്‍മ്മിച്ചുവെന്ന് അവകാശപ്പെടുന്നതും വിളിച്ചുപറയുന്നതും എന്തിനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ചോദിച്ചു.
കച്ചേരിക്കുന്ന് തണല്‍ ഗ്രാമസേവാ സമിതിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള തണല്‍ ഗ്രാമസേവാ പുരസ്കാരം സി.പി.ജി രാജഗോപാലിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മാങ്കാവ് കോര്പ്പറേഷന് മൈതാനം പെരച്ചേട്ടന്‍ നഗറില്‍ നടന്ന പരിപാടിയില്‍ സിനിമാ സീരിയല്‍ താരം ഇല്ലിക്കെട്ട് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി വിവേകാമൃതചൈതന്യ, കോഴിക്കോട് രാമകൃഷ്ണ മിഷനിലെ സ്വാമി വിനിശ്ചലാനന്ദ, കോഴിക്കോട് ചിന്മയ മിഷനിലെ ബ്രഹ്മചാരി മുകുന്ദചൈതന്യ എന്നിവര്‍ ദീപം തെളിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന് തണല്‍ അനുവദിച്ച വീല്‍ ചെയറുകള്‍ ജി. പത്മകുമാറില്‍ നിന്നും കോര്പ്പറേഷന് കൗണ്‍സിലര്‍ നമ്പിടി നാരായണന് ഏറ്റുവാങ്ങി. വിശ്വഹിന്ദു പരിഷത്ത് കല്ലായ് പ്രഖണ്ഡ് സെക്രട്ടറി ജിബീഷ്, മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അംബിക, ബാലഗോകുലം നഗര്‍ സഹ കാര്യദര്‍ശി ബാബു മരക്കാട്ട്, സിനീഷ്, സി. പി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
തണല്‍ ഗ്രാമസേവാ സമിതി സെക്രട്ടറി പി. രാജേഷ് സ്വാഗതവും ജിതേഷ് വാണിയംതൊടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: