ബാലുശ്ശേരി: സസ്പെന്ഷന് വിധേയനായ നടക്കാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 306-ാം വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കുമെന്നും ബിജെപി മുന്‍ ,സംസ്ഥആന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഷാജിയുടെ വിട്ടിലെത്തി ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ ബുദ്ധിമുട്ടി ക്കുന്നത് പതിവായി രിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാക്കളായ എന്‍.പി. രാമദാസ്, എന്‍.പി. രവീന്ദ്രന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: