ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടെമ്പോ ട്രാവലര്‍ വാനും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കാപ്പാട് വികാസ് നഗറില്‍ കരുവാരക്കുണ്ടില്‍ ബിനോയ് (28) ബന്ധുക്കളായ രജീഷ് (30) രാജി (32) രമേശന്(32)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എംസി റോഡില്‍ മുളക്കുഴ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എത്തിയ തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം തിരികെ ചെങ്ങന്നൂരിലെത്തി പന്തളം കൊട്ടാരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
സ്കൂള്‍ കുട്ടികളെ കയറ്റാന്‍ ചെങ്ങന്നൂരിലേക്ക് വന്ന മുളക്കുഴ പള്ളിപ്പടി സ്വദേശി സുനിലിന്റെ ട്രാവലറിലേക്കാണ് നിയന്ത്രണം വിട്ടകാര്‍ ഇടിച്ചു കയറുകയും പിന്നീട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകരുകയും വാനിന്റെ മുന്‍ ഭാഗവും ആക്സിലുകളും തകരാറിലാവുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: