അഖിലഭാരത ഭാഗവത സത്രം: രഥഘോഷയാത്ര തുടങ്ങി

Wednesday 9 December 2015 7:46 pm IST

ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്ര വേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചുള്ള രഥഘോഷയാത്ര ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ക്ഷേത്രം ഊരാഴ്മ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭാദ്ധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സത്രസമിതി ഭാരവാഹികളായ എം.കെ. കുട്ടപ്പന്‍മേനോന്‍, ടി.ജി. പത്മനാഭന്‍ നായര്‍, കെ.ജി. ശ്രീധരപ്പണിക്കര്‍, കെ. വിനയചന്ദ്രന്‍, എന്‍. വിനയകുമാര്‍, ആര്‍. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ മുന്നൂറോളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രഥഘോഷയാത്ര 18ന് രാവിലെ മരുത്തോര്‍വട്ടം ക്ഷേത്രത്തില്‍ എത്തുന്നതോടെ സത്രത്തിന് തുടക്കമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.