ജുവല്‍ ഒറാമിന് നിവേദനം നല്‍കി

Wednesday 9 December 2015 8:36 pm IST

ന്യൂദല്‍ഹി: കേരളത്തിലെ പട്ടികജാതിവര്‍ഗ്ഗ വിഭാഗക്കാര്‍ നേരിടുന്ന അവഗണനകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രഗിരിവര്‍ഗ്ഗകാര്യമന്ത്രി ജുവല്‍ ഒറാമിന് റിച്ചാര്‍ഡ് ഹേ എംപി നിവേദനം നല്‍കി. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു. വയനാട്ടിലെ പട്ടികജാതി വര്‍ഗ്ഗ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ വിതരണം ചെയ്യണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ വരള്‍ച്ചാ പ്രശ്‌നവും പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാനാവശ്യമായ സഹകരണവും റിച്ചാര്‍ഡ് ഹേ എംപി കേന്ദ്രമന്ത്രിയോട് തേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.