കൃഷിഭവന്‍ നല്‍കിയ വിത്തിന് ഗുണമേന്മയില്ല; നഷ്ടം പരിഹരിക്കാന്‍ മന്ത്രിക്ക് നിവേദനം നല്‍കി

Wednesday 9 December 2015 8:50 pm IST

നിരണം: ഇടമഴയില്‍ പാടത്ത് വെള്ളം കെട്ടിനിന്നതിനെ തുട ര്‍ന്ന് വിതച്ച വിത്തുകള്‍ അഴുകിപ്പോയ അപ്പര്‍കുട്ടനാടന്‍ പാ ടശേഖരങ്ങളിലേക്ക് കൃഷിഭവ ന്‍ മുഖാന്തിരം സര്‍ക്കാര്‍ വിതരണം ചെയ്ത വിത്തുകള്‍ക്ക് വേണ്ടത്ര ഗുണമേന്മയില്ലെന്ന് പരാതി. വെള്ളക്കെട്ടിനൊപ്പം വേണ്ടത്ര ഗുണമേന്മയില്ലാത്ത വിത്തുകള്‍ വിതച്ചതിനാലാണ് ഇവ അഴുകിപ്പോകാന്‍ ഇടയാക്കിയതെന്നാണ് കര്‍ഷകരുടെ ആക്ഷേപം. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരതോട് പാടശേഖര കണ്‍വീനര്‍ മാത്യു ജോണ്‍ വാഴയില്‍ ചെമ്പോലില്‍ കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. പാകപ്പെടുത്തിയ പാടത്ത് വി ത്തുവിതച്ചതിന് തൊട്ടുപിന്നാ ലെ കടന്നുവന്ന കനത്തമഴ വി ത്തുകള്‍ നശിച്ചുപോകുന്നതിന് ഇടയാക്കിയിരുന്നു. വീണ്ടും വിതച്ചെങ്കിലും തുടര്‍ച്ചയായി പെയ്തമഴ വിത നശിക്കുന്നതിനു കാരണമായി. നിരണം ഇരതോട് പാടശേഖരം, ഇടയോടിചെമ്പ് പാടശേഖരം, അരിയോടിച്ചാല്‍ തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം വിത നശിച്ചിട്ടുണ്ട്. കടപ്ര, പെരിങ്ങര, നെടുബ്രം, തലവടി തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. വിത്തു വിതച്ചതിനുശേഷം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഉറവ പറ്റിക്കുകയാണ് പതിവ്. എന്നാല്‍ മഴ പെയ്യുന്നതു മൂലം ഉറവപറ്റിക്കുവാന്‍ ഇപ്പോള്‍ കഴിയുന്നില്ല. തന്മൂലം വിതച്ച നെല്‍വിത്തുകള്‍ വെള്ളത്തിനടിയില്‍ കിടന്ന് അഴുകി നശിക്കുകയാണ്. ഒരാഴ്ചമുമ്പ് വിതച്ച വിത്തുകള്‍ നശിച്ചതാകട്ടെ ഉറവ പറ്റിച്ചപ്പോള്‍ ചെളിയില്‍ താഴ്ന്നത് മൂലമായിരുന്നു. മൂന്നാമതും വിതക്കേണ്ടി വരുമോ എന്നാണ് കര്‍ഷകരുടെ ഭയം. ഈ സമയത്ത് കനത്ത മഴ പെയ്യുന്നത് അപൂര്‍വ്വമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏക്കറിന് 20കിലോഗ്രാം വിത്താണ് കൃഷിഭവനില്‍നിന്ന് കര്‍ഷകര്‍ക്ക വിതരണം ചെയ് തത്. രണ്ടാമതു വിതക്കേണ്ടി വന്നപ്പോഴും 20കിലോഗ്രാം വിത്ത് കൃഷിഭവനില്‍നിന്ന് നല്‍കി. എന്നാല്‍ ഇതുകൊണ്ട് വിത്ത് തികയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിഭവനില്‍നിന്ന് ലഭിച്ച വിത്തിന് വേണ്ടത്ര ഗുണമേന്മയില്ലാത്തതിനാല്‍ പുറമേനിന്ന് വാങ്ങിയ വിത്തും കര്‍ഷകര്‍ക്ക് ഉപയോഗിക്കേണ്ടി വന്നു. മുപ്പത്തിയാറു രൂപയാണ് ഒരുകിലോ വിത്തിന്റെ പുറത്തുള്ള വില. രണ്ട് പറ വിത്ത് വിതയ്ക്കുന്നതിന് 750 രൂപയാണ് ചെലവുവരുന്നത്. ഇത് രണ്ടു തവണ കര്‍ഷകര്‍ക്ക് ചെലവാക്കേണ്ടി വന്നു. ഇനിയും ഇതു വേണ്ടി വരുമോ എന്നാണ് കര്‍ഷകരുടെ ഭയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.