മന്ത്രി ശിവകുമാര്‍ ദേവസ്വം വകുപ്പ് വിട്ടൊഴിയണം: പ്രതാപചന്ദ്രവര്‍മ്മ

Wednesday 9 December 2015 8:51 pm IST

തിരുവല്ല: കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഹൈന്ദവ ജനതയെ തെറ്റിദ്ധരിപ്പിക്കിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ശിവകുമാര്‍ ദേവസ്വം വകുപ്പ് വിട്ടൊഴിയണമെന്ന് ബി ജെപി ദക്ഷിണകേരള മേഖലാപ്രസിഡന്റ് കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ ആവശ്യപ്പെട്ടു. ബി ജെപി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അശോകന്‍ കുളനട നയിക്കുന്ന പ്രചരണജാഥ കുമ്പനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം സ്വത്തുക്കള്‍ സര്‍ക്കാ ര്‍ ഏറ്റെടുത്തപ്പോള്‍ നഷ്ടപരിഹാരമായി നല്‍കിവരുന്ന വര്‍ ഷാശനത്തെ സര്‍ക്കാര്‍ ഗ്രാ ന്റെന്ന് തെറ്റിദ്ധരിപ്പിച്ച് ഹൈന്ദ വ മതവിഭാഗത്തെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കാന്‍ സര്‍ ക്കാര്‍ തയ്യാറാവണമെന്നും വ ര്‍മ്മ ആവശ്യപ്പെട്ടു. ടൗണ്‍കമ്മറ്റി പ്രസിഡന്റ് അശോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ വൈസ്പ്രസിഡന്റുമാരായ കെ.കെ. ശശി, സുധ വിജയന്‍, മഹി ളാമോര്‍ച്ച ജില്ലാപ്രസിഡന്റ് മി നിഹരികുമാര്‍, നിയോജകമണ് ഡലം ജനറല്‍സെക്രട്ടറിമാരായ അഭിലാഷ് ഓമല്ലൂര്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.