ആലപ്പുഴ: ഇന്റര്‍നെറ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സബ് കളക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ്. പ്രിന്‍സിപ്പലും സഹോദയ വൈസ്പ്രസിഡന്റുമായ ഇന്ദുദത്ത് ആധ്യക്ഷ്യം വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി. പാര്‍വതീദേവി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനീറ്റ എസ്. ലിന്, സഹോദയ സെക്രട്ടറി ജൂബി പോള്‍, കോ-ഓര്‍ഡിനേറ്റര്‍ എ. അബ്ദുള്‍ റഷീദ്, ജില്ലാ ഐ.റ്റി. കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിബു എന്നിവര്‍ പ്രസംഗിച്ചു. പ്രേംസണ്‍ ഡേവിഡ്, കെ.എ. ജേക്കബ് എന്നിവര്‍ ക്ലാസെടുത്തു. സാമൂഹിക മാധ്യമങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിതമായ ഓണ്‍ലൈന്‍ വിവരങ്ങള്‍ തിരിച്ചറിയല്‍, ഇന്റര്‍നെറ്റ് വഴി വ്യക്തിയുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കാതിരിക്കാന്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസ് നല്കി. 45 സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. രണ്ടു സെഷനുകളായാണ് പരിശീലനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: