അമ്പലപ്പുഴ: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയയാളെ പിടികൂടി. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ പാഠമുറ്റം വീട്ടില്‍ ദേവസ്യ(52)യെയാണ് അറുന്നൂറോളം പാക്കറ്റ് ശഭു, പാന്‍പരാഗ് തുടങ്ങിയ പുകയില ഉത്പന്നങ്ങളുമായി പുന്നപ്ര എസ്ഐ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഉച്ചയോടെ പറവൂര്‍ ഗലീലയ കടപ്പുറത്തെ മാടത്തട്ടില് നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ മാടത്തട്ട് കേന്ദ്രീകരിച്ച് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതായി രഹസ്യ വിവരം ലഭിക്കുന്നതിനെ തുടര്‍ന്നുള്ള തിരച്ചിലാണ് ചാക്കില്‍ നിറച്ച് വെച്ചതായ അറുന്നൂറോളം പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ പാന്‍പരാഗ് എത്തിക്കുകയും തുടര്‍ന്ന് ഇടനിലക്കാര്‍ മുഖേന ദേവസ്യക്ക് എത്തിച്ചുകൊടുക്കുകയും ഇയാള്‍ തുടര്‍ച്ചയായി വില്പന നടത്തിവരുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: