തൊടുപുഴ: മൂലമറ്റം റോഡില്‍ മ്രാലയ്ക്ക് സമീപം അയ്യപ്പന്മാര് സഞ്ചരിച്ച മാരുതി ഓമ്നി കാര്‍ അപകടത്തില്‍പ്പെട്ട് 3 പേര്‍ക്ക് പരിക്ക്. എറണാകുളം പട്ടിമറ്റം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് പകടത്തില്‍ പെട്ടത്. പട്ടിമറ്റം സ്വദേശി ഷാജിയുടെ കാലിന് ഒടിവുണ്ട്. പരിക്കേറ്റ 3 പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടികളുള്‍പ്പെടെ 7 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് നിഗമനം. കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മലയിറങ്ങി നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: