പുളിയന്മല: നിയന്ത്രണംവിട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ പുളിയന്മലയ്ക്കു സമീപമായിരുന്നു അപകടം.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.കുമളിയില്‍ നിന്നും നെടുങ്കണ്ടത്തിനു പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.കനത്ത മഴയും കോടമഞ്ഞും പ്രദേശത്തെ വാഹനഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. മഴയോടൊപ്പം രാത്രികാലങ്ങളില്‍ കോടമഞ്ഞും ഇറങ്ങുന്നതോടെ ഡ്രൈവര്‍മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. വ്യക്തമായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും റോഡിനു നടുവില്‍ വരച്ചിരിക്കുന്ന വെള്ള വരകള്‍ പല സ്ഥലത്തും മാഞ്ഞുപോയതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: