വണ്ടിപ്പെരിയാര്‍: തമിഴ്നാട് കമ്പത്ത് നിന്നും രണ്ട് കിലോ കഞ്ചാവുമായി വന്ന മധ്യവയസ്കന് പിടിയിലായി. കോഴിക്കോട് മാത്തോട്ടം സ്വദേശി ഫാത്തിമ മന്‍സിലില്‍ അബ്ദുള്‍ റഹ്മാന് മകന് ബാബു എന്ന് വിളിക്കുന്ന അബൂബക്കര്‍ (59) നെയാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് കിലോ കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ് ബാഗില്‍ ഒളിപ്പിച്ച് വച്ച് വണ്ടിപ്പെരിയാറില്‍ ബസ് കാത്ത് നില്‍ക്കവേയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിക്കപ്പെട്ട അബ്ദുള്‍ റഹ്മാന് കോഴിക്കോട്ടേയ്ക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സികെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി., രവി വി., അനീഷ് ടി. എ, അനില്‍കുമാര്‍, ഷൈന്‍, ഷനേജ്, ജോസിവര്ഗ്ഗീസ്, അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: