പിഞ്ചു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചസംഭവം; പരാതി പിന്‍വലിച്ചു

Saturday 2 July 2011 11:21 pm IST

കാഞ്ഞങ്ങാട്‌: കേട്ടെഴുത്ത്‌ തെറ്റിയതിനെത്തുടര്‍ന്ന്‌ പിഞ്ചു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ അധ്യാപികക്കെതിരെ യുള്ള പരാതി പിന്‍വലിച്ചു. തായനൂറ്‍ എണ്ണപ്പാറ ഇംഗ്ളീഷ്‌ മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയും തായനൂറ്‍ മുകഴിയിലെ വടക്കേമുറി ജോസഫിണ്റ്റെ മകനുമായ ജോബിന്‍(40)ആണ്‌ ഇതേ സ്കൂളിലെ അധ്യാപിക ലീനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. സ്കൂള്‍ അധികൃതര്‍ ലീനയെ സസ്പെന്‍ഡ്‌ ചെയ്തതായി അറിയിച്ചിരുന്നുവെങ്കിലും കുട്ടിയുടെ രക്ഷിതാവ്‌ പള്ളി അധികാരികളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി പരാതി പിന്‍വലിക്കുകയായിരുന്നു.