കോട്ടയം: ശബരിമല തീര്‍ത്ഥാടകരടക്കം പൊതുജനങ്ങള്‍ക്കും, യാത്രക്കാര്‍ക്കും കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലുണ്ടാകുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ്ണ നടത്തും. കെഎസ്ആര്‍ടിസിയില്‍ ഇഴഞ്ഞുനീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനവും, ടി.ബി റോഡിന്റെ ഇരുവശവും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗും മൂലം കാല്‍നടയാത്രപോലും ദുസ്സഹമായിത്തീര്ക്കുന്ന അധികാരികളുടെയും വകുപ്പ് മന്ത്രിയുടെയും നിഷേധാത്മകമായ നിലപാടിനെതിരെയാണ് ബിജെപി സമരം. രാവിലെ 10ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന് സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറിമാരായ ബിനു.ആര്.വാര്യര്‍, പി.ജെ.ഹരികുമാര്‍, സംഘടനാ സെക്രട്ടറി കുടമാളൂര്‍ രാധാകൃഷ്ണന്, ബിജെപി കൗണ്‍സിലര്‍മാര്‍, മേഖലാ പ്രസിഡന്റുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: