കോതമംഗലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയ മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്കൂളിനും നാലാം സ്ഥാനം നേടിയ മാതിരപ്പിള്ളി സര്‍ക്കാര്‍ വി എച്ച്എസ് സ്കൂളിനും പൗരാവലിയുടെ നേതൃത്വത്തില്‍ കോതമംഗലം നഗരത്തില്‍ സ്വീകരണം നല്കി. കായിക താരങ്ങളെയും പരിശീലകരെയും ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രയില്‍ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്നു.
ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറില്‍ എത്തിച്ചേര്‍ന്ന കായിക താരങ്ങളെ ടി.യു. കുരുവിള എംഎല്‍എ , മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ മഞ്ജു സിജു , വൈസ് ചെയര്മാന് എ.ജി. ജോര്‍ജ്ജ് , മുന്‍ ചെയര്മാന് കെ.പി. ബാബു , കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികളും നാടിന്റെ താരങ്ങള്‍ക്ക് സ്വീകരണം നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: