കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക തീര്‍ത്ഥയാത്രക്ക് മുന്നോടിയായി എറണാകുളം ജില്ലാ ഉപയാത്ര 12, 13 തീയതികളില്‍ നടക്കും. കവി എന്‍.കെ ദേശം, ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്, സംഗീത സംവിധായകന് സി. രാജാമണി, നാടക സംവിധായകന് ശ്രീമൂലനഗരം മോഹന്‍ എന്നിവര്‍ യാത്ര നയിക്കും.
12ന് രാവിലെ 9ന് പിറവം വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആദിശങ്കരനിലയത്തില്‍ ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 10.45ന് പാഴൂര്‍ കൊട്ടാരം ക്ഷേത്രം, 11.45ന് രാമമംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക മന്ദിരം, 1.15ന് പട്ടിമറ്റം സ്വര്‍ണ്ണത്തുമന, 3ന് കല്ലില്‍ ക്ഷേത്രം, 4.30ന് തൃക്കാരിയൂര്‍, 6ന് ഇരിങ്ങോള്‍ ക്ഷേത്രം, 6.30ന് പെരുമ്പാവൂര്‍ വഴി 7.30ന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ സമാപിക്കും.
13ന് രാവിലെ 8.30ന് ചൊവ്വര മാതൃച്ഛായ ബാലഭവനില്‍ നിന്നാരംഭിക്കുന്ന യാത്ര 10 മണിക്ക് വെണ്മണി ഇല്ലം, 11.30ന് കാലടി, 12ന് അങ്കമാലി, 1ന് ഉളിയന്നൂര്‍ വഴി 2ന് ആലുവ അദ്വൈതാശ്രമത്തില്‍ എത്തും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം സംവിധായകന് ഷാജി കൈലാസ് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് പ്രഭാഷണം നടത്തും. ജനുവരി 8നാണ് സാംസ്കാരിക തീര്‍ത്ഥയാത്ര എറണാകുളത്ത് എത്തുന്നത്. വൈകിട്ട് 5ന് ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മഹാസമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: