നേര്യമംഗലത്ത് വനവാസികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Wednesday 9 December 2015 10:42 pm IST

കോതമംഗലം: ആദിവാസി വികസന മിഷന്റെ നേര്യമംഗലത്തെ ഭുമിയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ക്ക് പട്ടയം അനുവദിക്കണമെന്നാവാശ്യപ്പെട്ട് വനവാസികള്‍ ഒന്‍പത് ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമര ഭൂമിയില്‍ കുടില്‍ കെട്ടി കഴിയുന്നവരില്‍ ഭിന്നശേഷിക്കാരായ വടാട്ടൂ പാറ സ്വദേശി പ്രദീപ്, പിണവൂര്‍ കുടി സ്വദേശിനി ബിന്ദു സോമന്‍, മേട്‌നപ്പാറ സ്വദേശി കുഞ്ഞുമോന്‍ മെന്തി എന്നിവര്‍ക്ക് പട്ടയം നല്‍കിയതോടെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. കെ. സോമന്‍, എ.എന്‍. ബാബു എന്നിവരാണ് നിരാഹാര സമരം നടത്തി വന്നത്. സമരം ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ഇന്നലെ വൈകിട്ട് നേര്യമംഗലം വില്ലേജ് ഓഫീസിന് മുന്നിലെ സമരപന്തലില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പട്ടയങ്ങള്‍ കൈമാറി. ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി, ട്രൈബല്‍ ഓഫീസര്‍ ജോണ്‍, അസി. തഹസില്‍ദാര്‍ ജെസി ജോണ്‍, കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സവിത, അംഗം ഷൈജന്‍ ചാക്കോ, സമരസഹായ സമിതി നേതാക്കളായ പി.അര്‍.രവി, പി.എം.ശിവന്‍, സി.വി.രാമന്‍, എ.എന്‍.രാജശേഖരന്‍, അനീഷ് മോഹനന്‍, കെ.എം.പരിത് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.