കൊച്ചി: ഭാരതത്തിലെ വൈവിദ്ധ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യവും തദ്ദേശ ഭക്ഷണങ്ങളുടെ രുചിയും ഗുണവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്നം നാഷണല്‍ ഫുഡ് ആന്‍ഡ് അഗ്രോ ബയോഡൈവേര്സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്നം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ 14 വരെ നടക്കും. രാജേന്ദ്രമൈതാനത്ത് നടക്കുന്ന ഫെസ്റ്റിവല്‍ വൈകിട്ട് മൂന്നിന് മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. 12ന് ആരോഗ്യ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ വിളംബര യാത്ര നടത്തി.
മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ ഡിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എളമക്കര ഗവ.ഹൈസ്കൂള്‍, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം, തേവര എസ്.എച്ച് കോളേജ്, സെന്റ് തെരേസാസ് കോളേജ്, അമൃത സ്കൂള്‍ ഓഫ് ഡെന്റിസ്ട്രി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കെ.വി.പി. കൃഷ്ണകുമാര്‍, പ്രവീണ്‍ ചന്ദ്രന്, പി. രാമചന്ദ്രന്, സി.ജി. രാജഗോപാല്‍, പി.വി. അതികായന്, വി.എസ്. പ്രദീപ്, കെ.കെ. സത്യന്, അഭിഷേക് വി. മേനോന്, കെ.വി. സുരേന്ദ്രന്, ആര്. അജേഷ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: