മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണം- പി.സി. ജോര്‍ജ്

Thursday 10 December 2015 12:00 am IST

കോട്ടയം: മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നിട്ടും മൗനംപാലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച നിജസ്ഥിതി എന്താണെന്ന് തുറന്ന് പറയണമെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ലീഡര്‍ പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പിടിവാശി കേന്ദ്രഗവര്‍മെന്റിന്റെ മുന്‍പിലും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ  ശ്രദ്ധയിലും കൊണ്ടുവരുന്നതില്‍ വലിയ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ജോര്‍ജ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.