കോട്ടയം: മില്‍മ ഡയറിയിലെ ജീവനക്കാര്‍ അര്‍ദ്ധരാത്രിയോടെ സമരമാരംഭിച്ചതോടെ സംസ്ഥാനത്തെ പാല്‍വിതരണം സ്തംഭിച്ചു. ഇന്ന് പാല് സംഭരിക്കേണ്ട എന്നാണ് ഡയറി അധികൃതര്‍ ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാകും.
മുന്നറിയിപ്പില്ലാത്ത സമരമായതുകൊണ്ട് സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് മറ്റ് വിപണികളെ കണ്ടെത്തുക എളുപ്പമാകില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരം യഥാസമയത്ത് ഇടപെട്ട് പരിഹരിക്കാന്‍ കഴിയാഞ്ഞതാണ് പ്രശ്നം വഷളാക്കിയത്. ന്ത്രി ഷിബു ബേബി ജോണ്‍ തൊഴിലാളിസംഘടനകളുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: