പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: ഒരുക്കങ്ങളായി

Thursday 10 December 2015 12:49 am IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  തീയതികളിലെ കേരളസന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 14, 15 തീയതികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി. 14 ന് വൈകീട്ട് 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ പ്രധാനമന്ത്രി കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. അവിടെ സ്വീകരണശേഷം 4.15ന്  ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടിലേക്ക് തിരിക്കും. കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഹെലിപാഡില്‍ പ്രധാനമന്ത്രിയുമായി ഹെലികോപ്റ്റര്‍ 4.45 ന് എത്തിച്ചേരും. 4.50 ന് തേക്കിന്‍കാട് മൈതാനത്തില്‍ എത്തുന്ന പ്രധാനമന്ത്രി അഞ്ചിന് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05 ന് കൊച്ചിയിലേക്ക് റോഡ് മാര്‍ഗം തിരിച്ച് 7.15 ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും. 15 ന് രാവിലെ 8.50ന് ഐഎന്‍എസ് ഗരുഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാര്‍ഗം എത്തിച്ചേരും. 9 ന് ട്രൈ സര്‍വീസ് ഗാര്‍ഡ് ഓഫ് ഓണര്‍. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ 9.30 ന് ഐഎന്‍എസ് വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. 1.45 ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.35 ന് അവിടെ എത്തും. 2.45 ന് എസ്എന്‍ കോളേജിലെത്തുന്ന പ്രധാനമന്ത്രി മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെ എസ്എന്‍ കോളേജിലെ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 4.05 ന് വര്‍ക്കലയില്‍ എത്തുന്ന അദ്ദേഹം 4.15ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുദേവ സമാധിയില്‍ ആദരങ്ങള്‍ അര്‍പ്പിച്ച ശേഷം ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 4.35 വരെ  ശിവഗിരി മഠത്തില്‍ ചെലവഴിക്കും. പിന്നീട് 4.50 ന് ശംഖുമുഖത്തേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന പ്രധാനമന്ത്രി 5.10 ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. ഇവിടെ വച്ച് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ന്യൂദല്‍ഹിക്ക് മടങ്ങിപ്പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.