തിരുവനന്തപുരം : സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ ക്രിസ്തുമസ് അവധിക്കാലത്ത് ജോലി ചെയ്യോണ്ടിവരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സെന്‍സസിന്റെ ഭാഗമായി എന്‍പിആറില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്ന ജോലി ഡിസംബര്‍ 30നകം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
അതിനാല്‍ അധ്യാപകര്‍ അധ്യയനത്തെ ബാധിക്കാത്ത രീതിയില്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകേണ്ടിവരും. ക്രിസ്തുമസ് അവധിക്കാലത്ത് ജോലി ചെയ്യേണ്ടിവരുന്ന ദിവസങ്ങള്‍ക്ക് പകരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സെന്‍സസ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം അനുവദനീയമായ കോംപന്‍സേറ്ററി ലീവ് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: